CALICUTDISTRICT NEWS
ഹെൽമെറ്റ് പിന്നിലും നിര്‍ബന്ധം ; നാലു വയസ്സിനു മുകളിലുള്ളവർ ഹെൽമെറ്റ് ധരിക്കണം

കേന്ദ്ര മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്യും മുമ്പ് ഹെൽമെറ്റിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള മോട്ടോർ വാഹന നിയമത്തിൽ 347എ എന്ന വകുപ്പ് സർക്കാർ ഉൾപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത ഹർജികൾ പരിഗണിച്ച ഹൈക്കോടതി 2015 ഒക്ടോബർ 16ന് വകുപ്പ് സ്റ്റേ ചെയ്തു. അതിനിടെ 2019ൽ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തു. ഇതിൽ ഹെൽമെറ്റ് ഉപയോഗത്തിൽ സംസ്ഥാനങ്ങൾക്ക് ഇളവ് നൽകാമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇതോടെ 347എ വകുപ്പ് അസാധുവായി.
ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലെ യാത്രക്കാരന് ഹെൽമെറ്റ് ഉടൻ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച കേന്ദ്ര മോട്ടോർവാഹന നിയമം അതിവേഗം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇതനുസരിച്ച് നാലുവയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാകും.
നിയമഭേദഗതി ആഗസ്‌ത് ഒമ്പതിന് നിലവിൽവന്നതിനാൽ കൂടുതൽ ഇളവോ സമയമോ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നടപടി വിശദമാക്കി പത്രങ്ങളിലും ചാനലുകളിലും സിനിമാ തിയറ്ററുകളിലും പരസ്യം നൽകണം. കേന്ദ്രനിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഉടൻ വിജ്ഞാപനം ഇറക്കുമെന്നും സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി രണ്ടുവര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിൻവലിച്ചു.
‘‘ഹെൽമെറ്റിന് ഇനിയും വിലകയറും, കൂടിയ വില കൊടുത്താലും ഗുണമേന്മയുള്ളത് കിട്ടാതാകും, ഹെൽമെറ്റ് മോഷണം ഇനിയും കൂടും’’. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനോട് ബൈക്ക് യാത്രക്കാരുടെ ആദ്യപ്രതികരണം ഇങ്ങനെ.
ഹെൽമെറ്റിന് ആയിരമോ രണ്ടായിരമോ ചെലവാക്കിയിരുന്നവർ സഹയാത്രക്കാരനും ഹെൽമെറ്റ് വാങ്ങണം. അത് സുരക്ഷിതമായി വാഹനങ്ങളിൽ കരുതണം. ഡിസംബർ ആദ്യവാരം മുതൽ നടപ്പാക്കാനിരിക്കുന്ന ഹൈക്കോടതിവിധിയുടെ പശ്‌ചാത്തലത്തിൽ ഇരുചക്രവാഹന ഉടമകളും യാത്രക്കാരും പേറുന്ന ആശങ്കകൾ പലതാണ്.
ഹെൽമെറ്റിന് ആയിരമോ രണ്ടായിരമോ ചെലവാക്കിയിരുന്നവർ സഹയാത്രക്കാരനും ഹെൽമെറ്റ് വാങ്ങണം. അത് സുരക്ഷിതമായി വാഹനങ്ങളിൽ കരുതണം. ഡിസംബർ ആദ്യവാരം മുതൽ നടപ്പാക്കാനിരിക്കുന്ന ഹൈക്കോടതിവിധിയുടെ പശ്‌ചാത്തലത്തിൽ ഇരുചക്രവാഹന ഉടമകളും യാത്രക്കാരും പേറുന്ന ആശങ്കകൾ പലതാണ്.
കുട്ടികൾക്കുള്ള ഹെൽമെറ്റിനായി കടകളിൽ അന്വേഷണം തുടങ്ങി. പുരുഷന്മാർക്കുള്ള ഹെൽമെറ്റിന് 900 രൂപമുതൽ 2400 രൂപ വരെയാണ് വില. സ്‌ത്രീകൾക്കുള്ള ഹെൽമെറ്റിന് 950 മുതൽ 1500 രൂപ വരെയും. കുട്ടികൾക്കുള്ള ഹെൽമെറ്റ് എല്ലാ ബ്രാൻഡുകളിലുമില്ല. ഉള്ളതിന് ഐഎസ്‌ഐ മാർക്കുമില്ല. സ്‌റ്റഡ്‌സിന്റെ ഹെൽമെറ്റിന് വില 950 രൂപ.
സ്‌റ്റൈലൻ ഹെൽമെറ്റ് വാങ്ങുന്നത് അധികവും യുവാക്കളാണ്. സ്‌റ്റഡ്‌സ്, വേഗ, സ്‌റ്റീൽ ബേർഡ്, ആരോ തുടങ്ങിയ പ്രധാന ബ്രാൻഡുകളിൽ 1000–-1200 രൂപ വിലയുള്ളവയ്‌ക്കാണ് കൂടുതൽ വിൽപ്പന. ഗ്രാഫിക്‌സുള്ളതിന് 1800 രൂപമുതൽ. ഇറക്കുമതി ചെയ്യുന്ന ഇനത്തിനും ഡിമാൻഡുണ്ട്. 5000–-6000 രൂപയാണ് വില.
ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ കമ്പനികളിൽനിന്നാണ് ഹെൽമെറ്റുകൾ അധികവും വരുന്നത്. കുറച്ച് ആഴ്‌ചകളായി ഹെൽമെറ്റ് വരവ് കുറവാണ്. ഇത് വിലകൂട്ടാനുള്ള തയ്യാറെടുപ്പാണെന്ന് കലൂരിലെ ഹെൽമെറ്റ് കടയുടമ അലൻ രഞ്‌ജി ജോൺ പറഞ്ഞു. ഹൈക്കോടതി വിധിയുണ്ടായ സ്ഥിതിക്ക് ആവശ്യക്കാർ കൂടുമെന്നതിനാൽ വിലക്കയറ്റവും ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ കമ്പനികളിൽനിന്നാണ് ഹെൽമെറ്റുകൾ അധികവും വരുന്നത്. കുറച്ച് ആഴ്‌ചകളായി ഹെൽമെറ്റ് വരവ് കുറവാണ്. ഇത് വിലകൂട്ടാനുള്ള തയ്യാറെടുപ്പാണെന്ന് കലൂരിലെ ഹെൽമെറ്റ് കടയുടമ അലൻ രഞ്‌ജി ജോൺ പറഞ്ഞു. ഹൈക്കോടതി വിധിയുണ്ടായ സ്ഥിതിക്ക് ആവശ്യക്കാർ കൂടുമെന്നതിനാൽ വിലക്കയറ്റവും ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽ ഹെൽമെറ്റ് മോഷണം പതിവാണ്. ഹെൽമെറ്റ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം ബൈക്കുകളിലില്ല. ബൈക്കിൽ പൂട്ടി സൂക്ഷിക്കണമെങ്കിൽ 100–-200 രൂപ വിലയുള്ള വയർ ലോക്കുകളാണ് ആശ്രയം. മൂന്നോ നാലോ ഹെൽമെറ്റുകൾ ബൈക്കിൽ സൂക്ഷിക്കുന്നതെങ്ങനെയെന്നു കണ്ടറിയണം. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും എന്നാൽ, അതിന്റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബോധവൽക്കരണത്തിലൂടെ നിയമം നടപ്പാക്കും. നിയമം ലംഘിക്കുന്നവർ നൽകേണ്ട പിഴയുടെ കാര്യം കൂടിയാലോചനകൾക്കുശേഷം തീരുമാനിക്കും.
Comments