KOYILANDILOCAL NEWS
തുരുത്തിക്കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 തുരുത്തിക്കുളം സംരക്ഷണ പ്രവൃത്തി ഒന്നാം ഘട്ടം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബുരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി എം. കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ
അഭിനീഷ്, വാർഡ് മെമ്പർ ജയശ്രീ മനത്താനത്ത്, മുൻ വാർഡ് മെമ്പർമാരായ കുട്ടികൃഷ്ണൻ ചാത്യാത്തത്.ബാലൻ നായർ അഞ്ചാളൻക്കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അശോകൻ നീലം ചാത്തൂര്‍ നന്ദി പറഞ്ഞു.
Comments