KERALAUncategorized
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്കരൻ (55) ആണു മരിച്ചത്. പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.
ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്കരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോളനിക്കാർ ഒച്ചവച്ചതോടെ ആന പിന്തിരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാസ്കരനെ പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം.
Comments