KOYILANDILOCAL NEWS

എ ഇ ഒ ഓഫിസ് ധർണ്ണ നടത്തി

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കാനും, പ്ലസ്‌ ടു സീറ്റിന്റെ അപര്യാപ്തത പരിഹരിക്കാനും വേണ്ടി കൊയിലാണ്ടി മേഖല മുസ്‌ലിം ലീഗ് നടത്തിയ എ ഇ ഒ ഓഫിസ് മാർച്ച്‌ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ വി പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.

ടി അഷ്‌റഫ്‌, എം പി മൊയ്‌ദീൻകോയ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി,സമദ് നടേരി,ജില്ലാ എം എസ് എഫ് സെക്രട്ടറി ആസിഫ് കലാം, അസീസ് മാസ്റ്റർ, ആലികോയ കണ്ണൻ കടവ്, ഹംസ ചെങ്ങോട്ട് കാവ്, മണ്ഡലം വനിതലീഗ് പ്രസിഡന്റ് റസീന ഷാഫി,സെക്രട്ടറി റഹ്മത്ത് എസ് ടി യു നേതാവ് റാഫി കവലാട് എന്നിവർ സംസാരിച്ചു. കെ എം നജീബ് സ്വാഗതവും സുമ കെ ടി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളോടുള്ള ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്ന് വി പി മുന്നറിയിപ്പ് നൽകി. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ബാസിത് മിന്നത് , ലത്തീഫ് കവലാട്, നൗഫൽ കൊല്ലം, ഹാഷിം വലിയമങ്ങാട്, ആദിൽ കൊയിലാണ്ടി നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button