മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനും അനുകരണീയനുമായ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. അഡ്വ.കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മനോജ് പയറ്റ് വളപ്പിൽ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , എംപി ശിവാനന്ദൻ, കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ, മുൻ എംഎൽഎ മാരായ വിശ്വൻ മാസ്റ്റർ, കെ ദാസൻ, കെപിസിസി അംഗം സി.വി. ബാലകൃഷ്ണൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി പി ഇബ്രാഹിംകുട്ടി, ഇ.കെ അജിത്ത് മാസ്റ്റർ, വായനാരി വിനോദ് കുമാർ, കെടിഎം കോയ, സത്യചന്ദ്രൻ, അഡ്വ ടി കെ രാധാകൃഷ്ണൻ, എസ് രവി, പി കെ കബീർ സലാല, മുജീബ് അലി, റഷീദ് മാസ്റ്റർ, വി പി ഭാസ്കരൻ, വീ ടി സുരേന്ദ്രൻ, നടേരി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, പി കെ അരവിന്ദൻ മാസ്റ്റർ, വി വി സുധാകരൻ, യു കെ രാജൻ, അസീസ് മാസ്റ്റർ, ഇ എസ് രാജൻ, കെ പി വിനോദ് കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.