KERALAUncategorized
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ്(65) അന്തരിച്ചു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നടി സീമ ജി. നായര്‍ അടക്കമുള്ളവര്‍ കൈലാസ് നാഥിന്റെ വിയോഗവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച.
Comments