DISTRICT NEWS

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോ സർവീസ് വ്യാപകമാകുന്നതായി പരാതി

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോ സർവീസ് വ്യാപകമാകുന്നതായി പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിധിയിൽ എംവിഡി നടത്തിയ പരിശോധനയിൽ 115 ഓട്ടോറിക്ഷകൾക്ക് പിഴ. അനധികൃത സർവീസിനേക്കുറിച്ചും കൂടുതൽ തുക ചോദിച്ചതിനും കളക്ടർക്കും പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധന.

നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ 115 ഓട്ടോറിക്ഷകൾക്കായി 256000 രൂപ പിഴയാണ് എംവിഡി ചുമത്തിയത്. സമീപകാലത്ത് പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. യാത്രക്കാരിൽ നിന്ന് ഉയർന്ന തുക വാങ്ങുന്നു, അനുമതിയില്ലാതെ കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്നു തുടങ്ങി വിവിധ നിയമലംഘനങ്ങൾക്കാണ് നടപടി.

അതേസമയം സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജു വിശദമാക്കി. എ ഐ ക്യാമറ പ്രവ‍ർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ് മന്ത്രി പങ്കുവച്ചത്. ഇക്കാലയളവിൽ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തെന്ന് മന്ത്രി ഇന്നലെ വിശദമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button