KERALA
പി എസ് സി അറിയിപ്പ്
ജില്ലയിൽ എക്സൈസ് വകുപ്പിൽ എക്സൈസ് ഡ്രൈവർ (കാറ്റഗറി. ന.405/2021)തസ്തികയിലേക്കുളള ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട് അപ്പീൽ മുഖേന കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക പുനരളവെടുപ്പ് ആഗസ്റ്റ് 10ന് ഉച്ചക്ക് 12 മണിക്ക് പി എസ് സി ആസ്ഥാന ഓഫീസിൽ നടത്തും. മേൽ പരാമർശിച്ച ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷക്ക് ഹാജരാകാൻ വേണ്ടി അനുവദിച്ച അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.
Comments