KERALAUncategorized

നെഹ്റു ട്രോഫി വള്ളംകളി നാളെ

ആ​ല​പ്പു​ഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിങ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട കായലില്‍ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനല്‍ മത്സരങ്ങള്‍.ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക.

മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും വ​ൻ സു​ര​ക്ഷ​യു​മൊ​രു​ക്കി പൊ​ലീ​സ്. പു​ന്ന​മ​ട​ഭാ​ഗം പൂ​ർ​ണ​മാ​യും സി.​സി ടി.​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റ്​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ജ​ല​മേ​ള ന​ട​ക്കു​ന്ന ട്രാ​ക്കി​ന് 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഡ്രോ​ൺ കാ​മ​റ​ക​ൾ നി​രോ​ധി​ച്ചു. മ​ത്സ​ര​സ​മ​യം അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​ല മോ​ഷ​ണം, പോ​ക്ക​റ്റ​ടി, മ​റ്റ് സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ ഷാ​ഡോ പൊ​ലീ​സും സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​കും. വ​ള്ളം​ക​ളി​യു​ടെ നി​യ​മാ​വ​ലി​ക​ള്‍ അ​നു​സ​രി​ക്കാ​ത്ത വ​ള്ള​ങ്ങ​ളെ​യും അ​തി​ലു​ള്ള തു​ഴ​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും മ​റ്റ് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും വി​ഡി​യോ കാ​മ​റ​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പാ​സ്, ടി​ക്ക​റ്റ്​ എ​ന്നി​വ​യു​മാ​യി പ​വി​ലി​യ​നി​ല്‍ പ്ര​വേ​ശി​ച്ചാ​ൽ വ​ള്ളം​ക​ളി തീ​രു​ന്ന​തി​നു​മു​മ്പ് പു​റ​ത്തു​പോ​യാ​ല്‍ പി​ന്നീ​ട് തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.


രാ​വി​ലെ എ​ട്ടി​നു​ശേ​ഷം ഒ​ഫീ​ഷ്യ​ല്‍സി​ന്‍റെ അ​ല്ലാ​ത്ത ബോ​ട്ടു​ക​ളും സ്പീ​ഡ്​ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും മ​ത്സ​ര​ട്രാ​ക്കി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. അ​പ്ര​കാ​രം പ്ര​വേ​ശി​ക്കു​ന്ന വ​ള്ള​ങ്ങ​ളെ പി​ടി​ച്ചു​കെ​ട്ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ജ​ല​യാ​ന​ങ്ങ​ളു​ടെ പെ​ര്‍മി​റ്റും ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍സും മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്ക്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യും.അ​നൗ​ൺ​സ്​​മെ​ന്‍റ്, പ​ര​സ്യ ബോ​ട്ടു​ക​ള്‍ എ​ന്നി​വ രാ​വി​ലെ എ​ട്ടി​നു​ശേ​ഷം ട്രാ​ക്കി​ലും പ​രി​സ​ര​ത്തും സ​ഞ്ച​രി​ക്കാ​ൻ പാ​ടി​ല്ല. രാ​വി​ലെ 10നു​ശേ​ഷം ഡി.​ടി.​പി.​സി ജെ​ട്ടി​മു​ത​ല്‍ പു​ന്ന​മ​ട​ക്കാ​യ​ലി​ലേ​ക്കും തി​രി​ച്ചും ബോ​ട്ട്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button