KERALAUncategorized
കേരളത്തിലെ ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളിലും ഇനി ചാര്‍ജിങ് സ്റ്റേഷനുകള്‍
കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതൽ പ്രചാരത്തിലാവുന്ന സാഹചര്യത്തിൽ അനര്‍ട്ട് ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. പുതിയ പദ്ധതി പ്രകാരം കെ എസ് ആര് ടി സി ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും രണ്ട് റസ്റ്റ് ഹൗസും (പത്തനംതിട്ട കുളനട, കോഴിക്കോട്) ഉള്‍പ്പെടും. മോട്ടോര്‍വാഹനവകുപ്പും അനര്‍ട്ടും ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു. നടത്തിപ്പും പരിപാലനവും അനര്‍ട്ടും പദ്ധതിച്ചെലവ് വഹിക്കുന്നത് മോട്ടോര്വാഹനവകുപ്പുമാണ്.
Comments