LOCAL NEWS

ചേമഞ്ചേരിയിൽ ‘വിജയപഥം’ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്ന ‘വിജയപഥം’ പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പഞ്ചായത്ത് രാജ് ശ്രീനഗറിൽ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ചേമഞ്ചരി ഗ്രാമ പഞ്ചായത്തിന്റെ ഭരണ സാരഥികളെ മന്ത്രി അഭിനന്ദിച്ചു. ചേമഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി.

ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസ് ചേമഞ്ചേരി, മണൽ ചിത്രം ഒരുക്കി യുആർഎഫ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ കലാകാരന്മാരായ യു.കെ രാഘവൻ മാസ്റ്റർ, സുരേഷ് ഉണ്ണി മാസ്റ്റർ, ശശി കോട്ട്, ഉദയഘോഷ് ചേമഞ്ചേരി, എ.കെ രമേഷ്, ലിജീഷ് ചേമഞ്ചേരി, നിഹാരിക രാജ്, ഹാരുൽ ഉസ്മാൻ മാസ്റ്റർ, ആതിര എസ്.ബി, ഗാന്ധിജിയുടെ ജീവചരിത്രം ഏറ്റവും നീളം കൂടിയ ക്യാൻവാസിലേക്ക് പകർത്തി വേൾഡ് റെക്കോർഡ് കൈവരിച്ച മജ്‌നി, സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച നടി സന്ധ്യ മുരുകേഷ്, കുടുംബശ്രീ സംസ്ഥാന കലോത്സവ വിജയികൾ, എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

പൂക്കാട് ആരഭി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല എം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു, അബ്ദുൽ ഹാരിസ്, സി ഡി എസ് ചെയർപേഴ്സൻ ആർ പി വത്സല എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ അനുമോദന പ്രഭാഷണവും ശിവദാസ് ചേമഞ്ചേരി, യു കെ രാഘവൻ മാസ്റ്റർ, ഗോപിക എന്നിവർ മറുപടി പ്രസംഗവും നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button