KERALAUncategorized

റെ‍ഡ് സി​ഗ്നൽ മറികടന്ന് വാഹനം ഓടിച്ചാൽ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും

റെ‍ഡ് സി​ഗ്നൽ മറികടന്ന് വാഹനം ഓടിച്ചാൽ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്ന വിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നത് പരി​ഗണിച്ചായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.

ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു. 2017-ലെ ചട്ടപ്രകാരമാണിത്.

ഗതാഗതനിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർ നടപടിയെടുക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button