Uncategorized
കോഴിക്കോടിനെ ബാലസൗഹൃദമാക്കാന്‍ കര്‍മപദ്ധതി
കോഴിക്കോട് :ജില്ലയെ ബാലസൗഹൃദമാക്കാനുള്ള കരട് കർമപദ്ധതിക്ക് അന്തിമരൂപം നൽകാനും തുടർനടപടി സ്വീകരിക്കാനും ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കേണ്ട സേവനങ്ങൾ നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് കർമപദ്ധതിയിലുള്ളത്. ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാൾ ആധുനികവൽക്കരിക്കും. 500 ഓളം പേർക്കിരിക്കാവുന്ന ഹാളാണിത്. ആധുനികവൽക്കരിക്കുന്നതിനായി 32.60 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചു. എൽസിഡി പ്രൊജക്ടറുകൾ, സ്‌ക്രീനുകൾ, ടിവികൾ എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. ഇതിനാവശ്യമായ ഫണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമായി കണ്ടെത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടർ സാംബശിവറാവു, പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, വിവിധ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Comments