ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിന് തിരിച്ചടി
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിന് തിരിച്ചടി. കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്കാനിങ് മെഷീനുകളുടെ പരിപാലന ചുമതലയുള്ള സീമെൻസിലെ എഞ്ചിനീയർ ലോഹ വസ്തുക്കൾ ശരീരത്തിനകത്തുവെച്ച് സ്കാൻ ചെയ്യാൻ കഴിയില്ലെന്ന് സാങ്കേതിക വിദഗ്ധൻ വ്യക്തമാക്കി. ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ഹർഷിനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിലേതെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്നതും റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിന് തിരിച്ചടിയുമാവുകയാണ് മൊഴി. മെഡിക്കൽ ബോർഡിൽ നിന്ന് പിന്മാറിയ റേഡിയോളജിസ്റ്റ് മിനിമോൾ മാത്യുവിന്റെ മൊഴിയും രേഖപ്പെടുത്തി. മെഡിക്കൽ ബോർഡ് ചേർന്ന ദിവസം ചികിത്സയിലായിരുന്നുവെന്നും പിന്മാറ്റത്തിന് പിന്നിൽ ദുരൂഹതയില്ലെന്നും വ്യക്തമായി.
കേസിൽ അന്വേഷണ സംഘത്തിന് നാളെയുടെ നിയമോപദേശം ലഭിക്കും. ഇതിനു ശേഷം കുറ്റപത്രം ഉടൻ തയ്യാറാക്കാനാണ് ആലോചന. കേസിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കും.