Uncategorized
സരസ് ചന്ദ്രൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
കൊയിലാണ്ടി: അകാലത്തിൽ പൊലിഞ്ഞു പോയ മികച്ച ക്രിക്കററ് കളിക്കാരനും, അമേരിക്കയിൽ എൻജിനീയറുമായിരുന്ന സരസ് ചന്ദ്രന്റെ ഓർമ്മയിൽ അദ്ദേഹത്തിന്റെ കുടുംബം, കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കററ്റ് .കെ.സത്യൻ ഉൽഘാടനം നിർവ്വഹിച്ചു. ഉത്തര കേരളത്തിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്തു. അച്ചടക്കവും ആവേശവും നിറഞ്ഞ കളികൾ നല്ല നിലവാരം പുലർത്തി. കൗണ്ടി കണ്ണൂർ വിന്നേഴ്സ് ട്രോഫിയും, എലൊ ആർമി തലശ്ശേരി വിന്നേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
സമാപന ചടങ്ങിൽ മുഖ്യാധിതിയായ സബ്ബ് ഇൻസ്പക്ടർ എ.അനീഷ് (കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ) വിജയികൾക്ക് ട്രോഫികളും, ക്യാപ്റ്റൻ രാമചന്ദ്രൻ (Rtd ) മേജർ സരൾ ചന്ദ്രൻ (സരസ് ചന്ദ്രന്റെ അച്ഛനും സഹോദരനും) മെഡലുകളും , സർട്ടിഫിക്കറ്റുകളും ,
സംസ്ഥാന ബോക്സിംഗ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ട സത്യ വിനായകിന് മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
Comments