Uncategorized
കുട്ടികളിൽ പോഷകക്കുറവ് പരിഹരിക്കുന്നതിൻ്റെ ഭാഗമായി പോഷൺ അഭിയാൻ ‘നളപക’ എന്ന പേരിൽ സംഘടിപ്പിച്ചു


കൊയിലാണ്ടി 2023 മില്ലററ് വർഷത്തിൽ കുട്ടികളിൽ പോഷകക്കുറവ് പരിഹരിക്കുന്നതിൻ്റെ ഭാഗമായി പോഷൺ അഭിയാൻ കൊയിലാണ്ടി ശ്രീ ഗുരുജിവിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ നളപക എന്ന പേരിൽ സംഘടിപ്പിച്ചു. വിവിധ ധാന്യങ്ങളും, കിഴങ്ങുകളും കൊണ്ടുണ്ടാക്കിയ നൂറ്റി അൻപതോളം വിഭവങ്ങളാണ് വിദ്യാർത്ഥികൾ ഭക്ഷ്യമേളയിൽ ഒരുക്കിയത്. ഒരോ വിഭവത്തിൽ അടങ്ങിയ പ്രോട്ടിനുകളുടെ അളവുകളടങ്ങിയ ചാർട്ടും വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചിരുന്നു. അതിഥികളെയും രക്ഷിതാക്കളെയും സൽക്കരിച്ച ശേഷം വിദ്യാർത്ഥികളും ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ കഴിച്ചു.

സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: അഞ്ജലി ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റും ന്യൂട്രിഷനിസ്റ്റുമായ ഡോ: ശ്രീപ്രിയ ഷാജി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഉണ്ണികൃഷ്ണൻ മുത്താമ്പി അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ റോട്ടറി ക്ലബ് കൊയിലാണ്ടി, അരവിന്ദാക്ഷൻ ആഞ്ജലീന, ഭാരതിയ വിദ്യാനികേതൻ ഉത്തരമേഖല സംയോജകൻ ഗംഗാധരൻ, അനിൽ അരങ്ങിൽ, രവീന്ദ്രൻ, മഞ്ജുഷ സജിത്ത്, മോഹനൻ കല്യേരി ,.കെ.കെ മുരളി , രജി കെ.എം സംസാരിച്ചു.

Comments