Uncategorized
സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിൽ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ കെട്ടിടം ഉദ്ഘാടനം ചെയ്തു
സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിൽ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം “അമേസ് 28” ഉദ്ഘാടനം ചെയ്തു. ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ഉയർന്നത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.
ഒറ്റ മുറി കെട്ടിടമാണ് അമേസ് 28. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ ഐ ടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 28 ദിവസം കൊണ്ടാണ് നിർമ്മിതി കേന്ദ്രം കാമ്പസിൽ മാതൃകാ കെട്ടിടം നിർമ്മിച്ചത്.
Comments