Uncategorized
സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്
സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നത് വരെ നിലവിലുള്ള വിദേശ നിർമിത മദ്യത്തിന്റെ സ്‌റ്റോക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിന്റെ വില ഒമ്പത് ശതമാനം വർധിപ്പിച്ചിരുന്നു. സെപ്‌റ്റംബർ 30 മുതൽ ഒക്‌ടോബർ അഞ്ചുവരെ വന്ന എല്ലാ സ്‌റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. എന്നാൽ, ഇതിനകം പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കാൻ ബെവ്കോയ്‌ക്ക് സാധിച്ചിട്ടില്ല.
ഇതോടെയാണ് വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ബെവ്കോ മാനേജർക്ക് നിർദ്ദേശം നൽകിയത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വിൽക്കാൻ അനുവദിക്കുകയുള്ളൂ.
Comments