Uncategorized
വടകര മടപ്പള്ളിയിൽ ദേശീയ പാതയിൽ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം ; ഒരു മരണം
വടകര മടപ്പള്ളിയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.
പാലയിൽ നിന്ന് കാസർകോഡ് മരണാന്തര ചടങ്ങിന് പോയിരുന്നവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments