Uncategorized

സമസ്ത കോഴിക്കോട് ജില്ല ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : പൂർവ്വികരായ പണ്ഡിതൻമാരും മഹത്തുക്കളും നൽകിയ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഇസ്ലാമിക പ്രചരണത്തിനും മത – ഭൗതിക – വിദ്യഭ്യാസ രംഗത്തെ പുരോഗതികൾക്കും സംരക്ഷണത്തിനും സമസ്ത പ്രതിജ്ഞബന്ധമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.

മുചുകുന്ന് എജുവില്ലേജിൽ ദ്വിദിന കോഴിക്കോട് ജില്ല ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ട്രഷറർ സയ്യിദ് ടി.പി.സി തങ്ങൾ പതാക ഉയർത്തിയ ചടങ്ങിൽ സമസ്ത ജില്ല പ്രസിഡൻ്റ് എ.വി അബ്ദു റഹ്മാൻ മുസ്ല്യാർ അധ്യക്ഷനായി.

എ.പി.പി തങ്ങൾ ,ഇ.കെ അബൂബക്കർ മുസ്ല്യാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ .അബ്ദുള്ള മുസ്ല്യാർ, കെ.അബ്ദുൾ ബാരി മുസ്ല്യാർ, കെ.മോയിൻകുട്ടി മാസ്റ്റർ, പി.എം അബ്ദുസ്സലാം ബാഖവി കുട്ടി ഹസ്സൻ ദാരിമി, സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ, സലാം ഫൈസി മുക്കം, അബ്ദുറസാക്ക് ബുസ്താനി, കെ .പി കോയ ഹാജി , ഒ.പി അഷ്റഫ്  എന്നിവർ സംസാരിച്ചു.

വിവിധ പഠന ക്ലാസുകളിൽ കെ.മോയിൻകുട്ടി മാസ്റ്റർ, പി .എം അബ്ദുൾ സലാം ബാഖവി, മുസ്തഫ അശ്റഫി കക്കുപ്പടി, അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.അലവി ഫൈസി കുളപറമ്പ്, എം.ടി അബൂബക്കർ ദാരിമി, അബ്ദുള്ള മുജ്തബ ഫൈസി ആനക്കര, ജസീൽ കമാലി ഫൈസി, അരക്കു പറമ്പ് എന്നിവർ ക്ലാസ്സെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button