SPECIAL
നിങ്ങളെ പോലെ ഒരുത്തൻ മോർച്ചറിയിൽ മലർന്ന് കിടക്കുവാ’; ഇതാണ് പൊലീസ്
പാലക്കാട്∙ ഹെൽമെറ്റിടാതെ വന്ന യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയ പൊലീസിന്റെ കാട്ടാളത്തം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ ഇവിടെ ഒരു പൊലീസുകാരൻ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. ഹെൽമെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാർഥികളെ തടഞ്ഞുനിർത്തി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയം.
തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയിൽ പറയുന്നു. പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാർഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുത്താണ് ഇൗ ഉദ്യോഗസ്ഥൻ മാതൃകയായത്. പിഴ ഇൗടാക്കാൻ അറിയാത്തതു കൊണ്ടല്ലെന്നും ഇനി ആവർത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.
‘അപമാനിക്കാൻ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടുമാസം മുൻപ് ഒരു ഇൻക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ ഇങ്ങനെ മലർന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാർന്ന് വച്ച് യൂണിഫോമിൽ ആ പയ്യൻ മരിച്ചുകിടക്കുന്ന കണ്ടപ്പോൾ ചങ്ക് പിടച്ചുപോയി, അച്ഛനും അമ്മയും ഇത്രയുമൊക്കെ വളർത്തിയത് മറക്കരുത്..’ പൊലീസുകാരൻ പറഞ്ഞു
Comments