നവകേരള സദസ്സ്: കലാകാര സംഗമം സംഘടിപ്പിച്ചു
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ബേപ്പൂർ മണ്ഡലത്തിലെ കലാകാരന്മാരുടെ സംഗമം നടന്നു. കേരള കലാകാര ക്ഷേമനിധി ബോർഡ് ചെയർമാനും പ്രശസ്ത ചലച്ചിത്ര നടനുമായ മധുപാൽ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലത്തിലെ മുതിർന്ന കലാകാരന്മാരെ ആദരിച്ചു. സംഘാടകസമിതി വൈസ് ചെയർമാൻ ടി രാധാഗോപി അധ്യക്ഷത വഹിച്ചു.
സോപാന സംഗീതം, കൈകൊട്ടി കളി, കോൽക്കളി, ഒപ്പന, തിരുവാതിരക്കളി, നൃത്ത സംഗീത ശിൽപ്പം, നാടക ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.
ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ് മുഖ്യാതിഥിയായി. കലാകാരസംഗമം സംഘാടക സമിതി ചെയർമാൻ ഭാനുപ്രകാശ് കലാകാരന്മാരെ പരിചയപ്പെടുത്തി. ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ, കൗൺസിലർ കെ കമറുലൈല, നോഡൽ ഓഫീസർ വി കെ ഹാഷിം, കലാകാരസംഗമം സംഘടകാ സമിതി കൺവീനർ മോഹനൻ പൈക്കാട്ട് എന്നിവർ സംസാരിച്ചു.
ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് നടക്കുക.