KERALA
ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം
ശബരിമല: ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമായി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നാല് മണിക്കൂർ കൊണ്ടാണ് ഭക്തർ എത്തുന്നത്. ഒരു മണിക്കൂറിൽ ശരാശരി നാലായിരം ഭക്തരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. വലിയ നടപ്പന്തലിലും ഫ്ലൈ ഓവറിലും തിരക്ക് നിയന്ത്രണ വിധേയമാണ്. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്പോട്ട് ബുക്ക് ചെയ്തവർ 9690 ആണ്. ഇന്നലെ 77, 732 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനമായിരുന്നു. ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്കി. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നട തുറക്കും.
Comments