പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്ത് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
![](https://calicutpost.com/wp-content/uploads/2023/12/1-14.jpg)
കൊച്ചി: കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്ത് ഇടുക്കി സ്വദേശിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജിയില്‍ സര്‍ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടുണ്ടെന്നും ഇനി കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെങ്കില്‍ അതിന് നിര്‍ദേശം നല്‍കണമെന്നും പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നും മുടക്കം വരുത്തരുതെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ജൂലൈ മാസം വരെയുള്ള പെന്‍ഷനാണ് ഇതുവരെ ലഭിച്ചതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുക്കുന്നുണ്ടെന്നും ഇതുവരെ പിരിച്ച തുകയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാവുന്നതാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.