KERALA
കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം
ഡല്‍ഹി: ഉത്സവ സീസണ്‍ കണക്കിലെടുത്ത് കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നല്‍കുക. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം ഒരു ഇന്‍സ്റ്റാള്‍മെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ തീരുമാനം.
കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം അത് നല്‍കാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു. അതിന് പുറമെ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുകയാണ്. കേരളത്തിന് 1404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
Comments