DISTRICT NEWSVADAKARA
കേരള ഗവർണ്ണർക്കെതിരെ കരിങ്കൊടി
കൊയിലാണ്ടി: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് സി.പി.എം.പ്രവർത്തകർ ഗവർണ്ണറെ കരിങ്കൊടി കാട്ടി. കൊയിലാണ്ടി നന്തിയിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ യാണ്കരിങ്കൊടി കാട്ടിയ ത്.അന്താരാഷ്ട്ര കരകൗശല മേ ള ഉദ്ഘാടനം ചെയ്യാനായി ഇരിങ്ങൽ സർഗ്ഗാലയിലെക്ക് പോകവെ വൈകീട്ട് 6 മണിയോടെയാണ് കരിങ്കൊടി കാട്ടിയത്.സി.പി.എം.ന്റെ അഞ്ചോളം പ്രവർത്തകരാണ് കരിങ്കൊടികാട്ടിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തതായി പോലീസ് പറഞ്ഞു.
Comments