KOYILANDILOCAL NEWSUncategorized
സമ്പൂർണ യോഗ ഗ്രാമം പദ്ധതിയുടെ രണ്ടാമത്തെ ബാച്ച് യോഗ പരിശീലന ക്ലാസ് ആരംഭിച്ചു
കൊയിലാണ്ടി: കെ എം എസ് ലൈബ്രറി, ഗവ. ആയുർവേദ ഡിസ്പെൻസറിയുമായി സഹകരിച്ചു നടപ്പാക്കുന്ന സമ്പൂർണ യോഗ ഗ്രാമം പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിലേക്കുള്ള യോഗ പരിശീലന ക്ലാസ് ആരംഭിച്ചു.
പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് ബാബുരാജ് പി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു അദ്ധ്യക്ഷത വഹിച്ചു.ആയുർവേദ ഡിസെപ്ൻസറി യോഗാദ്ധ്യാപകൻ അഭിജിത്ത് സംസാരിച്ചു. പി ഉഷ സ്വാഗതം പറഞ്ഞ ചടങ്ങിന് ലൈബ്രറി അംഗം കെ സദാനന്ദൻ നന്ദി രേഖപ്പെടുത്തി.
Comments