തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റങ്ങള്‍. ഹര്‍ഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. എസ് ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.
എ അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായും ടി നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. അഞ്ച് അഡീഷനല്‍ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി. തിരുവനന്തപുരം സിറ്റി ഡിസിആര്‍ബി ഡിവൈഎസ്പിയായി ജെ ചന്ദ്രബാബുവിനെ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.
പ്രതാപന്‍ നായര്‍ (അഡീ. എസ് പി, തിരുവനന്തപുരം റൂറല്‍), എന്‍ ജയരാജ് (കന്റോണ്‍മെന്റ്), എം കെ ബിനുകുമാര്‍ (ഫോര്‍ട്ട്), ബാബുക്കുട്ടന്‍ (സൈബര്‍ സിറ്റി), ടി രാജപ്പന്‍ (ശംഖുംമുഖം), കെ വി ബെന്നി (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, സിറ്റി), എ പ്രദീപ്കുമാര്‍ (ആറ്റിങ്ങല്‍), ബി ഗോപകുമാര്‍ (നെടുമങ്ങാട്), സി ജയകുമാര്‍ (കാട്ടാക്കട), സക്കറിയ മാത്യു (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, റൂറല്‍), എസ് ഷരീഫ് (ജില്ലാ സി ബ്രാഞ്ച്, സിറ്റി), എം എം ജോസ് (ട്രാഫിക് സൗത്ത്, സിറ്റി), കെ എ വിദ്യാധരന്‍ (ട്രാഫിക് നോര്‍ത്ത്, സിറ്റി), ജി സുനില്‍കുമാര്‍ (കണ്‍ട്രോള്‍ റൂം, സിറ്റി), ആര്‍ സുരേഷ് (ഡിസിആര്‍ബി, റൂറല്‍), എ എല്‍ നജ്മല്‍ ഹസന്‍ (എസ്എസ്ബി, തിരുവനന്തപുരം റേഞ്ച്), ഡി കെ പൃഥ്വിരാജ് (എസ്എസ്ബി, റൂറല്‍), സി എസ് ഹരി (സൈബര്‍ ക്രൈം, സിറ്റി) എന്നിവരെയാണ് തിരുവനന്തപുരം ജില്ലയില്‍ സ്ഥലംമാറ്റി നിയമിച്ചത്.
പി എം പ്രദീപിനെ എറണാകുളം റൂറല്‍ അഡീഷണല്‍ എസ്പിയായി (അഡ്മിനിസ്ട്രേഷന്‍) നിയമിച്ചു. എസിപിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും മാറ്റമുണ്ട്. കെ എ തോമസിനെ കൊച്ചി സിറ്റിയിലും വി കെ രാജുവിനെ- എറണാകുളം സെന്‍ട്രലിലും എം യു ബാലകൃഷ്ണനെ -നര്‍ക്കോട്ടിക് സെല്‍ കൊച്ചി സിറ്റിയിലും വി എ നിഷാദ്മോനെ -ജില്ലാ ക്രൈംബ്രാഞ്ച് കൊച്ചി സിറ്റിയിലും ടി എം വര്‍ഗീസിനെ -തൃക്കാക്കര എസിപിയായും നിയമിച്ചു.
ഡിവൈഎസ്പിമാര്‍: എ ജെ തോമസ് (മൂവാറ്റുപുഴ), എന്‍ എസ് സാലിഷ് (മുനമ്പം), എ കെ വിശ്വനാഥന്‍ (പുത്തന്‍കുരിശ്), കെ ബി പ്രഭുല്ലചന്ദ്രന്‍ (നര്‍ക്കോട്ടിക് സെല്‍ എറണാകുളം റൂറല്‍), ഗില്‍സന്‍ മാത്യു -(ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം റൂറല്‍), ഷീന്‍ തറയില്‍ -(ട്രാഫിക് സെക്കന്‍ഡ് ഈസ്റ്റ് കൊച്ചി സിറ്റി), എം എ അബ്ദുല്‍ റഹീം- (ഡിസിആര്‍ബി എറണാകുളം റൂറല്‍), സി ജെ മാര്‍ട്ടിന്‍ (വിജിലന്‍സ് എറണാകുളം).
കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിനെ അമ്പലപ്പുഴ ഡിവൈഎസ്പിയായി നിയമിച്ചു. മുനമ്പം ഡിവൈഎസ്പി എം കെ മുരളിയെ കോട്ടയം ഡിവൈഎസ്പിയായി നിയമിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എസ് അമ്മിണിക്കുട്ടനെ നെയ്യാറ്റിന്‍കരയിലേക്ക് നിയമിച്ചു. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പി അനീഷ് വി കോരയെ ക്രൈം ബ്രാഞ്ചിലേക്ക് നിയമിച്ചു. ഇടുക്കി ക്രൈംബ്രാഞ്ചിലെ കെ സദനെ പാലാ ഡിവൈഎസ്പിയായും എറണാകുളം റൂറല്‍ ക്രൈം ബ്രാഞ്ചിലെ സജി മാര്‍ക്കോസിനെ ചങ്ങനാശേരി ഡിവൈഎസ്പിയായും തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് സെല്ലിലെ വി ടി റാസിതിനെ കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായും നിയമിച്ചു.