KOYILANDILOCAL NEWS
ചേമഞ്ചേരിയില്‍ ചരക്കുമായി വന്ന ലോറി മറിഞ്ഞ് അപകടം
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ചരക്കുമായി വന്ന ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ചരക്കുമായ വന്ന ലോറി റോഡിന് സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാരപരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകളോളം നാഷണല്‍ ഹൈവേയില്‍ ഗതാഗത തടസ്സം നേരിട്ടു. പുലര്‍ച്ചയോടെ ക്രെയിന്‍ എത്തിച്ച് ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
Comments