CRIME
അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരൻ കോഴിക്കോട് അറസ്റ്റിൽ
നാദാപുരം : അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരൻ കോഴിക്കോട് അറസ്റ്റിൽ. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരൻ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.
ഡിസംബർ 19നായിരുന്നു സംഭവം. വളയം പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർന്ന് ദീപക് സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ദീപകിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments