KERALA
വനിതാ ജീവനക്കാര്‍ക്ക് കുടുംബ പെന്‍ഷനായി മക്കളെ നോമിനേറ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി
ന്യൂഡല്‍ഹി: വനിതാ ജീവനക്കാര്‍ക്ക് കുടുംബ പെന്‍ഷനായി മക്കളെ നോമിനേറ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് 2021-ലെ കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) ചട്ടങ്ങളിലാണ് ഈ ഭേദഗതി വരുത്തിയത്.
നേരത്തെ ജീവിതപങ്കാളിയെ മാത്രമേ നോമിനിയാക്കാന്‍ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന് തങ്ങളുടെ ആണ്‍മക്കളെയോ പെണ്‍മക്കളെയോ നോമിനിയായി വെക്കാം. നേരത്തെ ചില പ്രത്യേക സാഹചര്യങ്ങളിൽ ജീവത പങ്കാളി മരിക്കുകയോ ബന്ധം വേര്‍പ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ മറ്റു കുടുംബാംഗങ്ങളെ നോമിനിയായി വെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
Comments