KERALA

കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ (ആർസിസി) പുതിയ കേസുകളുടെ എണ്ണത്തിൽ 36 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022-23 വർഷത്തിൽ 15,324 പേർക്കാണ് കാൻസർ സ്ഥിരികരിച്ചു.

സ്ഥിതികരിച്ച രോഗികൾക്ക് പുറമേ, ആർസിസിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റിവ്യൂ കേസുകളിലും മൂന്ന് വർഷത്തിനിടെയിൽ 61 ശതമാനം  ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ  വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ് ഇക്കണോമിക് റിവ്യൂ-2024 ലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. കേരളത്തിൽ കാൻസർ ഒരു പ്രധാന സാംക്രമികേതര രോഗമാണെന്നും, ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്തെ പുരുഷൻമാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർസിസിയിലെയും എംസിസിയിലെയും ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കാൻസർ വിവരങ്ങൾ പ്രകാരം, പുരുഷന്മാരിൽ ശ്വാസകോശ അർബുദവും, സ്ത്രീകളിൽ സ്തനാർബുദവും കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലെ ജനങ്ങളിൽ വൻകുടലിലെനെ ബാധിക്കുന്ന കാൻസർ കേസുകൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.

ജീവിതശൈലി മാറ്റങ്ങൾ, മദ്യത്തോടും പുകയിലയോടുമുള്ള അമിതമായ ആസക്തി, വൈറ്റ് കോളർ ജോലികളോടുള്ള അടുപ്പം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ശാരീരിക അദ്ധ്വാനത്തിന്റെ അപര്യാപ്തത, ഉയർന്ന സമ്മർദ്ദം എന്നിവയാണ് കേരളത്തിൽ സാംക്രമികേതര രോഗങ്ങളുടെ ഉയർന്ന വ്യാപനത്തിനുള്ള കാരണമെന്ന അവലോകനം പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button