KERALA

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. തിരക്കേറിയ റൂട്ടുകളില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും അധികൃതർ പറഞ്ഞു. നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ദ്വീപുകളിലേക്ക് വാണിജ്യ വിമാന സര്‍വീസുകള്‍ ഉള്ളത്. അലയന്‍സ് എയറിന് പുറമെ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായേക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button