അവര്‍ക്കൊപ്പം
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ സുരക്ഷക്കും രക്ഷിതാക്കളുടെ മനോവീര്യം ഉയര്‍ത്തുന്നതിനുമായി സഹായ സ്കൂള്‍ മനോജ്മെന്റ് സോഫ്റ്റ് വെയര്‍ സിസ്റ്റം ‘അവര്‍ക്കൊപ്പം’ ആരംഭിച്ചു. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളുടെ അറ്റന്റസ് രേഖപ്പെടുത്താനും വിദ്യാര്‍ഥികളുടെ ഹാജരില്ലായ്മ രക്ഷിതാക്കള്‍ക്ക് മെസ്സേജായി അയക്കാനും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് രക്ഷിതാക്കള്‍ക്ക് എത്തിക്കുവാനും ഇതുവഴി കഴിയും. സ്കൂള്‍ വെഹിക്കിള്‍ റൂട്ട്, ആക്ടീവിറ്റി ഗ്രൂപ്പുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി എന്നിവക്കുള്ള ഗ്രൂപ്പ് എസ്.എം.എസ് ഉം ഇതുവഴി സാധ്യമാകും. ജില്ലയില്‍ ആദ്യമായി ആരംഭിച്ച സഹായ സ്കൂള്‍ മനോജ്മെന്റ് സോഫ്റ്റ് വെയര്‍ സിസ്റ്റം ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നഗരസഭ ചെയര്മാന് കെ.സത്യന് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു, നഗരസഭാംഗം വി.പി.ഇബ്രാഹിംകുട്ടി, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇ.കെ.ഷൈനി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എം.ബീന, പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി, ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ എം.പി.സുധീഷ്, കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്, എ.സുധാകരന്, സി.ജയരാജന് എന്നിവര്‍ സംസാരിച്ചു.