ഭാരത് അരിക്ക് പകരം കെ-അരി കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ
![](https://calicutpost.com/wp-content/uploads/2024/02/11-4.jpg)
തിരുവനന്തപുരം: ഭാരത് അരിക്ക് പകരമായി കെ-അരി കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെയും പുറത്തിറങ്ങാത്ത ‘കെ അരി’ പുറത്തിറക്കാനായി ഭക്ഷ്യവകുപ്പ് ആലോചനകൾ തുടങ്ങി. സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എം ഡി, ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ നിർദ്ദേശം നൽകി. റേഷൻകട വഴി മതിയായ അരി ലഭിക്കാത്ത വെള്ള, നീല റേഷൻ കാർഡുകാർക്ക് അരി കൊടുക്കുകയാണ് ലക്ഷ്യം. കിലോയ്‌ക്ക് 10.90 രൂപ നിരക്കിലാണ് വെള്ള, നീല റേഷൻ കാർഡുകാർക്ക് നിലവിൽ അരി കൊടുക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ജയ അരി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കർഷകരിൽ നിന്ന് തന്നെ മട്ടയും കുറുവയും സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിക്ക് ബ്രാൻഡിംഗും പാക്കിംഗും ഉറപ്പായിരിക്കും. സപ്ലൈകോ വഴിയായിരിക്കും ഈ അരിയുടെ വിതരണം.