KOYILANDILOCAL NEWS
സംസ്ഥാനതല സെമിനാര്‍ ‘ഡമോസ് 2020’
കൊയിലാണ്ടി: പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിക്കുന്ന സംസ്ഥാനതല സെമിനാര്‍ ‘ഡമോസ് 2020’ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. നഗരസഭാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ.ഷാജി മോഡറേറ്ററായ സെമിനാറില്‍ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹന്‍ വിഷയം അവതരിപ്പിച്ചു. ഡോ.പി.പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രണതി പ്രദീപ് വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു, നഗരസഭാംഗം പി.എം.ബിജു, പി.ടി.എ.പ്രസിഡന്റ് പി.പി.രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, പ്രധാനാധ്യാപകന്‍ ജി.കെ.വേണു എന്നിവര്‍ സംസാരിച്ചു
Comments