CALICUTDISTRICT NEWS
എച്ച് 1 എന്‍ 1 ; മുക്കത്ത് കോള്‍ സെന്റര്‍ തുടങ്ങി

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പുതുതായി പനി ബാധിച്ചവര്‍ക്ക് വൈദ്യ സഹായവും ബോധവത്കരണവും നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. പുതുതായി പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.
Comments