KOYILANDILOCAL NEWSMAIN HEADLINES
ഹോട്ടൽ മാലിന്യം തള്ളുന്നതിനിടെ പിടിയിൽ
കൊയിലാണ്ടി: ഹോട്ടല്‍ മാലിന്യം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തള്ളുന്നതിനിടെ കൈയ്യോടെ പിടികൂടി പൂട്ടി പിഴയിട്ടു. നഗരസഭയിലെ ടോള്‍ ബൂത്തിനു സമീപമുള്ള സെവന്‍ – ഒ ക്ലോക്ക് എന്ന ഹോട്ടലിലെ ജൈവ-അജൈവ മാലിന്യമാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിക്ഷേപിക്കാന്‍ ശ്രമിച്ചത്. സംഭവം നേരില്‍കണ്ടതിനെ തുടര്‍ന്ന് കൈയ്യോടെ പിടികൂടി. ഉടമക്ക് നോട്ടീസ് നല്‍കി സ്ഥാപനം അടച്ച് പൂട്ടിച്ചു. 25000/- രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തുടര്‍ന്ന് നിക്ഷേപിക്കപ്പെട്ട മാലിന്യം സ്ഥാപന ഉടമയെകൊണ്ട് തന്നെ നീക്കം ചെയ്യിച്ചു. അര്‍ദ്ധരാത്രി മാലിന്യം ചാക്കുകളിലാക്കി തള്ളുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍, ജെ.എച്ച്.ഐ. പ്രസാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Comments