CALICUTDISTRICT NEWSKOYILANDI

ഡോൾഫിൻ രതീഷിന് കൈകാലുകൾ ബന്ധിച്ച് ഇംഗ്ലീഷ് ചാനലും നീന്തിക്കട ക്കണം 

കൊയിലാണ്ടി: സാഹസിക നീന്തലിൽ വിസ്മയം തീർക്കുന്ന രതീഷിന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കണം. വെറും നീന്തലല്ല. കൈകാലുകൾ ബന്ധിച്ച്.  ഡോൾഫിന്റെ നീന്തൽ മാതൃകയിൽ നീന്തുന്നതിന് സ്വതന്ത്രമായ കൈകാലുകൾ തടസ്സമാണെന്ന്  മനസ്സിലാക്കിയാണ് കൈകാലുകൾ കെട്ടി ഡോൾഫിനെ പോലെ നീന്താൻ തുടങ്ങിയതെന്ന് രതീഷ് പറഞ്ഞു. ഇതേ തുടർന്നാണ് രതീഷിനെ ഡോൾഫിൻ എന്ന പേര് ചേർത്ത് വിളിച്ച് തുടങ്ങിയത്. സ്വയം പരിശീലിച്ചാണ് രതീഷ് സാഹസിക നീന്തലിൽ കരുത്ത് തെളിയിച്ച് മുന്നേറുന്നത്. കഴിഞ്ഞ മാസം 12 – ന് കന്യാകുമാരി വിവേകാന്ദപ്പാറ യിലേക്ക് നടത്തിയ സാഹസിക നീന്തലാണ് ഒടുവിലേത്തേത്. 2002-ലാണ് കയ്യും കാലും കെട്ടിയുള്ള നീന്തലിൽ ആദ്യ പൊതു പരിപാടി നടത്തിയത്. കൊല്ലത്ത് 50- അടി ഉയരമുള്ള നീണ്ടകര പാലത്തിൽ നിന്നും അഷ്ടമുടി അഴിമുഖത്ത് ചാടി  500- മീറ്റർ ദൂരം കയ്യും കാലും കെട്ടി നീന്തി ശ്രദ്ധ ആകർഷിച്ചു. പിന്നീട് കേരളത്തിൽ പലേടങ്ങളിൽ നദികളിലും  കായലുകളിലും കടലിലും തന്റെ സാഹസിക പ്രകടനം വിജയകരമായി നടത്തി. ഓരോ പ്രകടനവും സാമൂഹ്യ പ്രതിബദ്ധത യുള്ള ഓരോ വിഷയങ്ങളുടെ പ്രചാരണാത്തിന് വേണ്ടിയായിരുന്നു.
 വ്യത്യസ്ത തരം  സാഹസിക പ്രകടനങ്ങൾ കാഴ്ചവെച്ച് രതീഷ് കേരളത്തിൽ എല്ലായിടത്തും അറിയപ്പെടുന്നതാരമായി.
2003 –ല്‍ ശരീരം മുഴുവൻ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി കെട്ടി വരിഞ്ഞ് അഷ്ടമുടി കായലിൽ ഒരു കിലോമീറ്റര്‍ നീന്തി. അകാലത്തിൽ  പൊലിഞ്ഞു പോയ സാഹസിക നീന്തൽ താരം ശ്യാം. എസ്. പ്രബോധിയോടുള്ള ആദര സൂചകമായി 2004-ല്‍ തെക്കുംഭാഗം പള്ളിക്കോടി മുതല്‍ നീണ്ടകര പാലം വരെ കയ്യും കാലും ബന്ധിച്ച് ഒരു കിലോമീറ്റർ നീന്തിയിരുന്നു.
2004-ലെ സുനാമി ദുരന്തത്തിൽ മരിച്ചവരോടുള്ള ശ്രദ്ധാഞ്ജലിയായി 2005-ല്‍ അഴീക്കൽ സുനാമി സ്മൃതി മണ്ഡപത്തില്‍ നിന്നും അഴീക്കൽ ബീച്ച് വരെ കടലിൽ കയ്യും കാലും ബന്ധിച്ച് നീന്തി ജനശ്രദ്ധയാകര്‍ഷിച്ചു.
2006 ഏപ്രില്‍ 30-ന് ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ നിന്നും അമ്പലക്കടവ് വരെ 2 കിലോമീറ്റര്‍ കയ്യും കാലും ബന്ധിച്ച് നീന്തി.
2007-ല്‍ കൈകാലുകള്‍ കെട്ടി എറണാകുളം പള്ളുരുത്തി റെയില്‍വേ ബ്രിഡ്ജിൽ നിന്നും ചാടി കിലോമീറ്ററു കൾ നീന്തുകയും ചെയ്തു.
2008-ല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സുനാമി ബാധിത മേഖലയിൽ നിന്നും 50- കുട്ടികളെ തെരഞ്ഞെടുകയും അവരെ നീന്തൽ പഠിപ്പിക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചു. അതെ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ഇന്ത്യൻ പതാകയേന്തി കൈകാലുകൾ ബന്ധിച്ച് കടലിൽ നീന്തി പ്രശംസ പിടിച്ചു പറ്റി. ഇത് 2009-ലെ ലിംക ബുക്ക്‌ ഓഫ് റിക്കോഡ്‌സിൽ ഇടം നേടുകയും ചെയ്തു. 2009-ല്‍ കൈകാലുകള്‍ ബന്ധിച്ച് തങ്കശ്ശേരി കടലിടുക്കില്‍ നിന്നും കൊല്ലം ബീച്ച് വരെ 1.5 വരെ നീന്തി 2010-ലെ ലിംക ബുക്ക്‌ ഓഫ് റിക്കോഡ്‌സിൽ രണ്ടാം തവണയും സ്ഥാനം നേടിയിരുന്നു.
2009 മെയ്‌ ഒന്നിന് തൊഴിലാളി ദിനത്തിന്റെ മാഹാത്മ്യം വിളംബരം ചെയ്ത് കൊണ്ട് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം നീന്തി വാര്‍ത്തകളില്‍ ഇടം പിടിച്ചു.
2012 സെപ്തംബര്‍ 21-ല്‍ ലോക സമാധാന ദിനത്തില്‍ സമാധാനത്തി ന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ട് കൊല്ലം ബീച്ചിൽ തീരത്ത്  നിന്നും അകലെ കയ്യും കാലും കെട്ടി 45- മിനിറ്റുകൾ കൊണ്ട് 3.5 കിലോമീറ്റർ നീന്തി റെക്കോർഡ്‌ സ്ഥാപിച്ച് മൂന്നാം വട്ടവും ലിംക ബുക്ക്‌ ഓഫ് റിക്കോഡ്‌സിൽ സ്ഥാനം നേടി. മൂന്ന് വട്ടം ലിംക ബുക്ക്‌ ഓഫ് റിക്കോഡ്‌സിൽ സ്ഥാനം നേടിയ ഏക കേരളീയനാണ് ഡോൾഫിൻ രതീഷ്.
ആലപ്പാട് പഞ്ചായത്തിൽ അര നൂണ്ടാണ്ടായി നടക്കുന്ന അശാസ്ത്രീയ  മണൽഖനനത്തി നെതിരായി ‘സേവ് ആലപ്പാട്, സ്റ്റോപ്പ്‌ മൈനിങ് ‘ എന്ന സന്ദേശം ഉയർത്തിക്കൊണ്ട്  2018 ഡിസംബർ  27-ന് പണിക്കർ കടവ് പാലത്തിൽ നിന്നും ആയിരംതെങ്ങ് പാലം വരെ കൈകാലുകൾ കെട്ടി പത്ത് കിലോമീറ്റർ നീന്തി അറേബ്യൻ  ബുക്ക്‌ ഓഫ് വേൾഡ് റിക്കോഡ്‌സിൽ സ്ഥാനം നേടി. കേരളത്തിനകത്തും പുറത്തും നിരവധി ചെറുതും വലുതുമായ സാഹസിക പ്രകടനങ്ങൾ നടത്തി വ്യത്യസ്തമായ പല ഇന്ത്യൻ റിക്കോർഡുകളും തന്റെ പേരിലാക്കിയിട്ടുള്ള രതീഷിന്റെ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് ചാനൽ കൈകാലുകൾ കെട്ടി നീന്തുകയെ ന്നതാണ്. അന്താരാഷ്ട്ര ഫ്രീസ്റ്റൈൽ നീന്തൽകാർ പലരും ഇംഗ്ലീഷ് ചാനൽ നീന്തി കടന്നിട്ടുണ്ടെങ്കിലും കൈകാലു കകൾ ബന്ധിച്ചു ഒരാൾ ഇംഗ്ലീഷ് ചാനൽ നീന്തുന്നത് ലോകത്ത് തന്നെ  ആദ്യമായിട്ടായിരിക്കും. ബ്രിട്ടനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന ചാനലിന് 240 കി.മി. മുതൽ 34 കി.മി. വരെ വീതിയുണ്ട്. ഇംഗ്ലീഷ് ചാനൽ നീന്തുകയെന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഏറ്റവും പ്രതിബന്ധം അതി കഠിനമായ തണുപ്പാണ്. നിരവധി മാസങ്ങൾ കഠിന പരിശ്രമത്തിലൂടെ  തണുപ്പുമായി പൊരുത്തപ്പെടണം.  ഇതിന് വേണ്ടി വരുന്നത് അതിഭീമമായ ചെലവാണ് . ബൽജിയത്തിൽ താമസക്കാരനായ ഒരു ബ്രിട്ടീഷുകാരൻ സ്പോൺസറാവാൻ താൽപര്യമറിയിച്ചിട്ടുണ്ട്. എന്നാലും വലിയ തുക സ്വന്തമായി കണ്ടെത്തണം. സർക്കാർ സംവിധാനങ്ങളും മറ്റ് സംഘടനകളും സഹായിച്ചെങ്കിൽ മാത്രമേ രതീഷിന് തന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളു.
ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താൻ കാരണമായേക്കാവുന്ന ഈ സാഹസികോദ്യമം  മുന്നോട്ട് വെക്കുന്ന സന്ദേശവും പ്രധാനമാണ്. കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ അവബോധം  സൃഷ്ടിക്കുന്നതിനാണ് ഈ ഉദ്യമം.  കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഈ 38 – കാരൻ .പടം …..
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button