KOYILANDI
പിഷാരികാവ് ചിറയിലെ മൽസ്യ ലേലം മാറ്റി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിലുള്ള കൊല്ലം ചിറയിൽ നിന്ന് വലിയ മൽസ്യങ്ങളെ ലേലം ചെയ്ത് വിൽക്കാനുള്ള നീക്കത്തിൽ നിന്നും എക്സി.ഓഫീസർ പിൻമാറി. ക്ഷേത്രക്കുളത്തിലെ മൽസ്യങ്ങൾ ലേലം ചെയ്യുന്നതിനെതിരെ ഹൈന്ദവ സംഘടനകളും. ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പിഷാരികാവ് ദേവസ്വം പിൻമാറുകയായിരുന്നു. ഇന്ന് 20.2 – 20ന് ലേലം ചെയ്ത് വിൽക്കാനായിരുന്നു തീരുമാനം. എതിർപ്പ് രൂക്ഷമായതോടെ മറ്റൊരു ദിവസത്തെക്ക് ലേലം മാറ്റിവെച്ചതായി എക്സി.ഓഫീസർ അറിയിച്ചു.
Comments