Uncategorized
ശക്തൻകുളങ്ങര ക്ഷേത്രോത്സവം തുടങ്ങി
![](https://calicutpost.com/wp-content/uploads/2020/03/image-300x155.jpg)
കൊയിലാണ്ടി : വിയ്യൂർ പുളിയഞ്ചേരി ശക്തൻകുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ച്യവനപ്പുഴ പുളിയപറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, അശ്വിൻ മാരാർ പൊൻമേരിയുടെ തായമ്പക, ശ്രീജിത്ത് വിയ്യൂരിന്റെ മാന്ത്രിക സന്ധ്യ എന്നിവ നടന്നു. മാർച്ച് മൂന്നിന് സദനം സുരേഷ് മാരാർ തിരുവള്ളൂരിന്റെ തായമ്പക, കൈരളി നൈറ്റ്-2020, നാലിന് കലാമണ്ഡലം സനൂപിന്റെ തായമ്പക, കരോക്കെ ഗാനമേള, കലാസന്ധ്യ, പാണ്ടിമേളം, തേങ്ങയേറും പാട്ടും. അഞ്ചിന് ഓട്ടൻതുള്ളൽ, കണലാടി വരവ്, ചൊവ്വല്ലൂർ മോഹനൻ വാര്യരുടെ തായമ്പക, പിന്നണി ഗായകൻ കെ.കെ. നിഷാദ് നയിക്കുന്ന മെലഡി നൈറ്റ്, ആറിന് സോപാനസംഗീതം, വരവുകൾ, തിറകൾ, താലപ്പൊലി, പിന്നണി ഗായകരായ നിധീഷ് കാർത്തിക്, അഞ്ജു ജോസഫ് എന്നിവർ നയിക്കുന്ന ഗാനമേള, കരിമരുന്ന് പ്രയോഗം, കനൽ നിവേദ്യം, ഏഴിന് മലക്കളി, ആറാട്ടിനെഴുന്നള്ളിപ്പ്, കിഴുക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, സോപാനനൃത്തം, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
Comments