AGRICULTURE
കന്നുകുട്ടികളില്‍ ചര്‍മ്മക്ഷമതാ പരിശോധന
വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി പരിപാലിക്കുന്നവരാണ് നമ്മളില്‍ പലരും. നായയും പൂച്ചയും ലൗ ബേര്‍ഡ്സും ഗോള്‍ഡ് ഫിഷുമൊക്കെ വളര്‍ത്താത്തവര്‍ വിരളമാണ്. അവയെ കൂട്ടിലടച്ച് സകല സ്വാതന്ത്ര്യങ്ങളും നിഷേധിച്ച്, എന്നാല്‍ നമ്മുടെ സ്നേഹം അവയ്ക്ക് വേണ്ടുവോളം നല്കി വളര്‍ത്തും. എന്നാല്‍ നമ്മളില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബാഹുലേയന്.
ദിവസവും വീട്ടിലെത്തുന്ന നൂറുകണക്കിന് പ്രാവുകള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി പാലിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബാഹുലേയന് ഈ പതിവു തുടരുന്നു. രാവിലെ വീട്ടു മുറ്റത്തെത്തുന്ന പ്രാവുകള്‍ക്കായി പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ചിരിക്കും. തുടര്‍ന്ന് അവയ്ക്കായി കരുതി വച്ചിരിക്കുന്ന അരിയോ ഗോതമ്പോ ഇവയ്ക്കു നല്‍കും. ദിവസവും 30 കിലോയിലേറെ ധാന്യമാണ് ഇവയ്ക്ക് നല്‍കുന്നത്.
പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മാടപ്രാവ് വീട്ടുമുറ്റത്ത് വന്നിരുന്നതോടെയാണ് ബാഹുലേയനും പ്രാവുകളും തമ്മിലുള്ള അഭേദ്യമായ ബന്ധം തുടങ്ങുന്നത്. അടുത്ത ദിവസം രാവിലെയായിട്ടും ഈ പ്രാവ് പോയിരുന്നില്ല. തുടര്‍ന്ന് കുറച്ച് അരിമണി അദ്ദേഹം നല്കി. അതും കഴിച്ച് പറന്നു പോയ പ്രാവ് അടുത്ത ദിവസം മറ്റൊരു പ്രാവിനെയും കൂട്ടി വന്നു. ദിവസം കഴിയും തോറും പ്രാവുകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇന്ന് നൂറുകണക്കിന് പ്രാവുകളാണ് ഭക്ഷണവും വെള്ളവും തേടി 85-കാരനായ ബാഹുലേയന്റെ ബാബുപാലസിലെത്തുന്നത്. പട്ടാളത്തില്‍ ഹവീല്‍ദാറായിരുന്ന ബാഹുലേയന് ഇന്ന് പ്രാവുകള്‍ സ്വന്തം മക്കളെപ്പോലെയാണ്.
Comments