MAIN HEADLINES
ലോക്ക് ഡൗൺ; പുതുക്കിയ നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും
ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതുക്കിയ നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും. ഇനിയുള്ള ഞായറാഴ്ചകളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അത്യാവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ തടയില്ല. മറ്റ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. എന്നാൽ, തിരുവനന്തപുരം വിതുരയിൽ പൊലീസ് കടകൾ നിർബന്ധമായി അടപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം, കേന്ദ്രം റെഡ് സോണിൽ ഉൾപ്പെടുത്തിയ മേഘലയായ കണ്ണൂരിൽ യാതൊരു തരത്തിലുള്ള ഇളവുകളും പുതിയതായി അനുവദിക്കില്ല. നിലവിൽ 23 ഹോട്ട് സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും കണ്ണൂരാണ്. 36 രോഗികളാണ് കണ്ണൂർ ജില്ലയിൽ ചികിത്സയിലുള്ളത്. 81 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 117 പേർക്കാണ് കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ അതിർത്തികളെല്ലാം അടഞ്ഞു കിടക്കും. അവശ്യ സർവീസുകൾക്ക് മാത്രമാണ് നിന്ത്രണങ്ങളിൽ ഇളവുള്ളത്.
കണ്ണൂരിൽ നിന്ന് ബീഹാറിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാൻ ട്രെയിൻ പുറപ്പെടുന്നുണ്ട്, 1200 ഓളം പേരെ ഇതിൽ മടക്കി അയക്കും. ഇവരുടെ പ്രാഥമിക പട്ടിക ഇതിനോടകം തയാറാക്കി കഴിഞ്ഞു. കെഎസ്ആർടിസി ബസും പൊലീസ് വാഹനങ്ങളും ഉപയോഗിച്ചാണ് ഇവരെ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തിക്കുക. നാളെയും കണ്ണൂരിൽ നിന്ന് ബീഹാറിലേക്ക് ഒരു ട്രെയിൻ പുറപ്പെടുന്നുണ്ട്.
തിരുവനന്തപുരത്ത് വിതുരയിലും കാട്ടാക്കടയിലും പൊലീസ് കാർക്കശ്യ സ്വഭാവം കാണിച്ചു എന്ന പാരതി വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിൽ കടകൾ നിർബന്ധിതമായി അടപ്പിച്ചു. എന്നാൽ, ആളുകൾ നിയന്ത്രണങ്ങൾ ലംഘിച്ച മേഘലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments