CALICUTDISTRICT NEWS
കടലാക്രമണം രൂക്ഷം ജില്ലയിൽ മഴ ശക്തം

കോഴിക്കോട് : ജില്ലയിൽ കനത്ത മഴ തുടരുന്നു. തിങ്കളാഴ്‌ച വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. കടലാക്രമണവും രൂക്ഷമായി. കാലവർഷം കനത്തതോടെ പലയിടത്തും മരങ്ങൾ കടപുഴകി. കിണറുകളും ഇടിഞ്ഞു താഴ്‌ന്നു. മലയോരത്തും പലയിടത്തും നാശനഷ്ടമുണ്ട്. ഒളവണ്ണ കള്ളിക്കുന്നിൽ നടവഴി ഇടിഞ്ഞ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കോമാക്കൽ ബീരാൻകോയ, പഴയില്ലത്തു വീട്ടിൽ അബ്ദുൽ റഹീം എന്നിവർ ചേർന്ന് നിർമിച്ച മതിലാണ് മഴ കനത്തതോടെ 10 അടി താഴ്ചയിലേക്ക് വീണത്.
Comments