MAIN HEADLINESUncategorized
ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: സഞ്ജയ് സിങ് നയിക്കുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യൂഎഫ് ഐ) ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി.
വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണിന്റെ പാവ സ്ഥാനാർഥി സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസാണ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇ താരങ്ങളായ സാക്ഷി മലിക് ഗുസ്‌തി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ബജ്‌റംഗ് പൂനിയ പത്മശ്രീ പുരസ്‌കാരം തെരുവിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
Comments