CRIME
നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകൻ ബി എ ആളൂരിനെതിരെ കേസെടുത്തു
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകൻ ബി എ ആളൂരിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്. ഭൂമി കേസുമായി ബന്ധപ്പെട്ടാണ് നിയമസഹായത്തിനായി കൊച്ചി സ്വദേശിയായ യുവതി ആളൂരിനെ സമീപിച്ചത്.
കേസിനെ കുറിച്ച് വിശദമായി സംസാരിക്കാൻ യുവതിയെ ആളൂർ വിളിച്ചുവരുത്തി. ഫീസിന് പകരം സഹകരിച്ചാൽ മതിയെന്ന് പറഞ്ഞ് ആളൂർ തന്നെ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. തന്നോട് മോശമായി രീതിയിൽ സംസാരിച്ചുവെന്നും യുവതി പൊലീസിന് മൊഴി നൽകി.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആളൂർ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ പറഞ്ഞു.
Comments