CALICUTDISTRICT NEWSKOYILANDILOCAL NEWS

ഉള്ളിയേരിയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ സ്‌ക്കൂളിലേക്ക് പോകുന്നതിനിടെ വീട്ടിനടുത്ത് റോഡില്‍വച്ചാണ് പന്നി ആക്രമിച്ചത്.

ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി കൃഷിനാശം വരുത്തിയതായും നാട്ടുകാർ പരാതിപ്പെടുന്നു. കാട്ടുപ്പന്നിയുടെ അക്രമത്തിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെകെ സുരേഷ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Comments

Related Articles

One Comment

  1. Элвис Пресли, безусловно, один из наиболее влиятельных музыкантов в истории. Родившийся в 1935 году, он стал иконой рок-н-ролла благодаря своему харизматичному стилю и неповторимому голосу. Его лучшие песни, такие как “Can’t Help Falling in Love”, “Suspicious Minds” и “Jailhouse Rock”, стали классикой жанра и продолжают восхищать поклонников по всему миру. Пресли также известен своими выдающимися выступлениями и актёрским талантом, что сделало его легендой не только в музыке, но и в кинематографе. Его наследие остается живым и вдохновляет новые поколения артистов. Скачать музыку 2024 года и слушать онлайн бесплатно mp3.

Leave a Reply

Your email address will not be published. Required fields are marked *

Back to top button