Uncategorized
കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി സ്വദേശിനി മരിച്ചു
കൊയിലാണ്ടി : കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രി കോമ്പൗണ്ടിനുള്ളിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്ത് വീട്ടിലേയ്‌ക്ക് കൊണ്ടുപോകാൻ വേണ്ടി മകന്റെ വണ്ടിയിൽ സാധനങ്ങൾ എടുത്ത് വയ്‌ക്കുകയായിരുന്നു ഷീന. അതിനിടെ പാർക്ക് ചെയ്‌തിടത്ത് നിന്നും മുന്നിലേയ്‌ക്ക് അമിത വേഗതയിൽ എത്തിയ കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിച്ചു. മക്കൾ – ആകാശ്, അരുൺ, ദൃശ്യ, മരുമകൻ – ശരത്ത്.
Comments