Uncategorized
വിറക് മുറിക്കുന്നതിനിടയില്‍ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു

ഇടുക്കി :വിറക് മുറിക്കുന്നതിനിടയില്‍ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തറ കോളനി സ്വദേശി വിഘ്നേഷ്(24) ആണ് മരിച്ചത്. പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്രവാള്‍ ഉപയോഗിച്ച് വിറക് മുറിച്ച് കൊണ്ടിരുന്നപ്പോഴാണ് അപകടം. ദിശതെറ്റി വാള്‍ വിഘ്നേഷിന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ശാന്തന്‍പാറ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പരേതനായ അയ്യപ്പനാണ് പിതാവ്. മാതാവ്: മല്ലിക.
Comments