LOCAL NEWSTHAMARASSERI
താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് ഇന്നലെ വൈകീട്ട് ആറോടെ കത്തിനശിച്ചത്. സ്ഥാപനത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് പിടിച്ചു.
ഓടിക്കൂടിയ ആളുകള്‍ വെള്ളവും മണ്ണും ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഒന്നരലക്ഷം രൂപയോളം മുടക്കി 2022 മെയ് മാസത്തിലാണ് നിസാം കൊമാകി കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് കമ്പനിയില്‍ നിന്നും പരിശോധന നടത്താനായി എത്തുമെന്ന് അറിയിച്ചതായി നിസാം പറഞ്ഞു. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Comments